500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി.

7

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ 500 കിലോ പഴകിയ കോഴിയിറച്ചി ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. കളമശ്ശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.

എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടിൽ ഫ്രീസറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസർ തുറന്നപ്പോൾ തന്നെ കടുത്ത ദുർഗന്ധം വമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.സംസ്ഥാനത്ത് വ്യാപക മായി ഇത്തരത്തിൽ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യുന്നതിനായി കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

NO COMMENTS