ദേശീയപാത വികസനം ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് ഇന്ന് സര്‍വകക്ഷിയോഗം

257

തിരുവനന്തപുരം : ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഇന്ന് സര്‍വകക്ഷിയോഗം. സ്ഥലമേറ്റെടുക്കല്‍ നടപടികളെ തുടര്‍ന്ന് മലപ്പുറം വേങ്ങരയില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കുറ്റിപ്പുറം മുതല്‍ ഇടിമൂഴിക്കല്‍ വരെയുളള 54 കിലോമീറ്റര്‍ ഭാഗത്തെ സര്‍വേയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വീടുകള്‍ സംരക്ഷിക്കാന്‍ 2013ലെ അലൈന്‍മെന്റ് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടൗണുകളിലൊഴികെയുളള ഭാഗത്ത് റോഡിന്റെ മധ്യത്തില്‍ നിന്ന് ഇരുഭാഗത്തേക്കും ഇരുപത്തിരണ്ടര മീറ്റര്‍ വീതമെടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

ജി സുധാകരന്റെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ മന്ത്രി കെ ടി ജലീല്‍, മലപ്പുറത്തുനിന്നുളള എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ദേശീയപാത പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. അതേസമയം യോഗത്തിലേക്ക് സമരസമിതി പ്രതിനിധികളെ ക്ഷണിച്ചിട്ടില്ല. സമര സമിതി പ്രതിനിധികളെ ക്ഷണിക്കാത്തതില്‍ ഇതിനകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

NO COMMENTS