തിരുവനന്തപുരം : ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ തിരുവനന്തപുരം മുരിക്കുംപുഴ സ്വദേശിനി മേരി സ്വീറ്റിയുടെ വീടിന് നേരെ ആക്രമണം. മേരി സ്വീറ്റിയുടെ വീടിന്റെ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. മേരിയുടെ കഴക്കൂട്ടത്തെ വീട്ടില്‍ ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സംഭവത്തെ തുടര്‍ന്ന് രണ്ട് വീടിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.