കത്വ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിനു നേരെ കല്ലേറ്

339

പാലക്കാട്: ജമ്മു കാഷ്മീരിലെ കത്വവയില്‍ പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിനു നേരെ ആക്രമണം. പാലക്കാട് മുതമലയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്‍റെ ചില്ല് അക്രമികള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെ ദുര്‍ഗ മാലതിയാണ് ആക്രമണം വിവരം പുറത്തുവിട്ടത്.
https://www.facebook.com/kolu143/posts/1751112311617852

NO COMMENTS