സര്‍വീസ് സഹകരണ ബാങ്ക‌് തെരെഞ്ഞെടുപ്പ് – എല്‍ഡിഎഫിന‌് ഉജ്വലജയം

197

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹകരണ ബാങ്ക‌് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന‌് നേതൃത്വം നല്‍കിയ സഹകരണ ജനാധിപത്യസംരക്ഷണ മുന്നണിക്ക‌് ഉജ്വലജയം. ആകെയുള്ള 13 സീറ്റും മുന്നണി നേടി. സിപിഐ എം പേരൂര്‍ക്കട ഏരിയ കമ്മിറ്റിയംഗമായ വി ബാലചന്ദ്രന്‍ പ്രസിഡന്റായ പാനലാണ‌് വിജയിച്ചത‌്. എം കൃഷ്ണന്‍നായര്‍, എം വേലപ്പന്‍, എസ‌് ഷാജി, ജി സുരേഷ‌്കുമാര്‍, എസ‌് പ്രദീപ‌് കുമാര്‍, എന്‍ രാജേന്ദ്രന്‍, കെ മദനചന്ദ്രന്‍നായര്‍, വി സജികുമാര്‍, എം സത്യന്‍, ഐ കെ അജിതാദേവി, എന്‍ മൈമൂനത്ത‌്, ജെ ‌എസ‌് ജിനി എന്നിവരാണ‌് വിജയിച്ച മറ്റുള്ളവര്‍.

യുഡിഎഫ് നേതൃത്വം നല്‍കുന്ന അവിശുദ്ധമുന്നണിക്കെതിരെ 1500ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഓരോ സ്ഥാനാര്‍ഥിയും വിജയിച്ചത്. ആകെ പോള്‍ ചെയ്ത 2810 വോട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 15 ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ക്ലാസ‌് വണ്‍ സ‌്പെഷ്യല്‍ ഗ്രേഡ‌് ബാങ്ക‌്‌ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂര്‍ മധു, ബ്ലോക്ക് പ്രസിഡന്റ് നാരായണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെ മേല്‍നോട്ടത്തില്‍ നേരിട്ട് ഇടപെട്ടിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ ദയനീയ പരാജയമാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള പാനല്‍ നേരിട്ടത‌്.

1989 മുതല്‍ എല്‍ഡിഎഫ‌് നിയന്ത്രണത്തിലുള്ള സഹകരണ സഹകരണ ജനാധിപത്യസംരക്ഷണ മുന്നണിയെയാണ് സഹകാരികള്‍ വിജയിപ്പിക്കുന്നത‌്. മുന്നണിയുടെ തുടര്‍ച്ചയായ എട്ടാംവിജയമാണ്. വനിതാസംവരണ വിഭാഗത്തിലെ 3 സീറ്റുകളില്‍ മുന്നണി എതിരില്ലാതെ വിജയിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ‌ിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

NO COMMENTS