പുതിയ കാര്‍ഷിക നിയമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് റിലയന്‍സ്

19

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു തങ്ങള്‍ക്കു യാതൊരു വിധ പ്രയോജനവും ഇല്ലെന്നും പുതിയ കാര്‍ഷിക നിയമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്ബനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിലയന്‍സ് കരാര്‍ കൃഷിയോ കോര്‍പ്പറേറ്റ് കൃഷിയോ ചെയ്യുന്നില്ല. പഞ്ചാബിലോ ഹരിയാനയിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കര്‍ഷകരില്‍നിന്നു നേരിട്ടോ പരോക്ഷമായോ ഭൂമി വാങ്ങുന്നില്ല. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും വില്‍ക്കുന്ന, കമ്ബനിയുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ കര്‍ഷകരില്‍നിന്നു നേരിട്ട് വിളകള്‍ വാങ്ങുന്നുമില്ല. കര്‍ഷകരുമായി കമ്ബനി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്നില്ല. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്നു വിളകള്‍ വാങ്ങരുതെന്ന് വിതരണക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്ബനി പറയുന്നു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കു പിന്നില്‍ റിലയന്‍സ് ആണെന്ന പ്രചാരണം വ്യാപകമാവുന്നതിനിടെയാണ് കമ്ബനിയുടെ വിശദീകരണം. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലും ഹരിയാനയും റിലയന്‍സിന്റെ മൊബൈല്‍ ടവറുകള്‍ക്കു നേരെ വ്യാപകമായി ആക്രമണങ്ങള്‍ നടന്നിരുന്നു. റിലയന്‍സ് ജിയോ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കമ്ബനി വിശദീകരണവുമായി രംഗത്തുവന്നത്.

NO COMMENTS