എംഎല്‍എമാരോട് പോലും മര്‍ക്കട മുഷ്ടിയും പിടിവാശിയുമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് രമേശ് ചെന്നിത്തല

191

തിരുവനന്തപുരം : എം.എല്‍.എ.മാരോട് പോലും മര്‍ക്കട മുഷ്ടിയും പിടിവാശിയുമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ കവാടത്തിന് മുമ്പില്‍ എം.എല്‍.എ.മാര്‍ നടത്തുന്ന സത്യാഗ്രഹസമരത്തില്‍ ചര്‍ച്ചപോലും ഒഴിവാക്കുന്ന സ്ഥിതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. സമരം തീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി സ്പീക്കര്‍ ശ്രമിക്കുകയും ചെയ്തതാണ്. എന്നാല്‍, സര്‍ക്കാര്‍ നിഷേധ നിലപാടാണ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS