സ്പീക്കറുടെ അഭിപ്രായപ്രകടനം അസ്ഥാനത്തായിപ്പോയെന്ന് കെ.എം.ഷാജി

215

കോഴിക്കോട് : നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന സ്പീക്കറുടെ പ്രതികരണത്തിനെതിരെ കെ.എം.ഷാജി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അഭിപ്രായപ്രകടനം അസ്ഥാനത്തായിപ്പോയെന്ന് ഷാജി പറഞ്ഞു. നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല. അപ്പീലില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ കാത്തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.

NO COMMENTS