കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച 120 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു.

10

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച 120 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 107 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും ഏ​ഴ് പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും ആ​റു പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​തോ​ടെ ഇ​ത് വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 16745 ആ​യി. 3107 പേ​രാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള​ള​ത്. ഇ​തി​ല്‍ 2370 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

വീ​ടു​ക​ളി​ല്‍ 3698 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 908 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4606 പേ​രാ​ണ്. പു​തി​യ​താ​യി 72 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 218 സാ​ന്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ആ​കെ അ​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ എ​ണ്ണം 116339 ( ആ​ര്‍ ടി ​പി സി ​ആ​ര്‍ 45559, ആ​ന്‍റി​ജ​ന്‍ 69250, ആ​ന്‍റി​ബോ​ഡി 940, ട്രൂ​നാ​റ്റ് 340) ആ​ണ്. 110 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 335 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 251 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 228 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാസര്‍കോട്-8 – അജാനൂര്‍- 11 – ബദിയഡുക്ക-1 – ചെമ്മനാട്-4 – ചെങ്കള-10 – കാഞ്ഞങ്ങാട്-12 – കയ്യൂര്‍ചീമേനി-1
കിനാനൂര്‍ കരിന്തളം-7 – കോടോംബേളൂര്‍-3 – കുമ്ബള-1 – മധൂര്‍-5 – മടിക്കൈ-7 – മംഗല്‍പാടി-1 – പുല്ലൂര്‍ പെരിയ-14 – പുത്തിഗെ-1 – തൃക്കരിപ്പൂര്‍-4 – ഉദുമ-3 – വലിയപറമ്ബ-1 -വെസ്റ്റ് എളേരി-1 – മൊഗ്രാല്‍പുത്തൂര്‍-3 – നീലേശ്വരം-13 – പടന്ന-1 – പൈവളിഗെ-1 – പള്ളിക്കര-5 – പിലിക്കോട്-2

NO COMMENTS