ഗ്രൗ​ണ്ടി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ താ​ര​ങ്ങ​ള്‍​ക്കെതിരെ ഐ​സി​സിയുടെ ന​ട​പ​ടി.

108

പോ​ച്ചെ​ഫ്‌​സ്ട്രൂം: ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍​ക്കും മൂ​ന്ന് ബം​ഗ്ല​ദേ​ശ് താ​ര​ങ്ങ​ള്‍​ക്കും എ​തി​രേ​യാ​ണ് ഐ​സി​സി ന​ട​പ​ടി. അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​ന്പ്യ​ന്‍​മാ​രാ​യ ഇ​ന്ത്യ​യെ തോ​ല്‍​പി​ച്ച്‌ ക​ന്നി ഐ​സി​സി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ഗ്രൗ​ണ്ടി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ക​ളി​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി ഐ​സി​സി.

ഇ​ന്ത്യ​യെ തോ​ല്‍​പി​ച്ച്‌ ബം​ഗ്ലാ​ദേ​ശ് ക​ന്നി ഐ​സി​സി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് മൈ​താ​ന​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​രു​ടെ തോ​ളി​ലി​ടി​ച്ചും ഉ​ന്തി​യും ത​ള്ളി​യു​മാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ് താ​ര​ങ്ങ​ളു​ടെ വി​ജ​യാ​ഘോ​ഷം. ബം​ഗ്ലാ താ​ര​ങ്ങ​ള്‍ കൈ​യാ​ങ്ക​ളി​ക്ക് മു​തി​ര്‍​ന്ന​തോ​ടെ രൂ​ക്ഷ​മാ​യ വാ​ക്‌​പോ​രു​ണ്ടാ​യി. അം​പ​യ​ര്‍​മാ​ര്‍ ഇ​ട​പെ​ട്ടാ​ണു രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ മു​തി​ര്‍​ന്ന​വ​ര്‍ ഇ​ട​പെ​ട്ടാ​ണ് ഇ​രു​ടീ​മു​ക​ളി​ലെ​യും താ​ര​ങ്ങ​ളെ നി​യ​ന്ത്രി​ച്ച​ത്. മ​ത്സ​ര​ത്തി​ന്റെ​യും മ​ത്സ​ര​ശേ​ഷ​മു​ള്ള സം​ഘ​ര്‍​ഷ​ത്തി​ന്റെ​യും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ച്ച്‌ റ​ഫ​റി ഗ്രെ​യിം ല​ബ്രൂ​യി​യാ​ണ് അ​ഞ്ചു പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെ​യ്ത​ത്.

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ആ​കാ​ശ് സിം​ഗ്, ര​വി ബി​ഷ്‌​ണോ​യി എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍​നി​ന്ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ര്‍. ബം​ഗ്ല​ദേ​ശ് താ​ര​ങ്ങ​ളാ​യ തൗ​ഹീ​ദ് ഹൃ​ദോ​യ്, ഷ​മിം ഹു​സൈ​ന്‍, റാ​ക്കി​ബു​ള്‍ ഹ​സ​ന്‍ എ​ന്നി​വ​രാ​ണ് ഐ​സി​സി ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​ത്. ഇ​വ​ര്‍​ക്കു നാ​ലു മു​ത​ല്‍ 10 വ​രെ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് വി​ല​ക്കു ല​ഭി​ക്കും.

NO COMMENTS