ഹജ്ജ് തീര്‍ഥാടകര്‍ 7 ദിവസം ഐസലേഷനില്‍ കഴിയണം

81

തിരുവനന്തപുരം : കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇത്തവണ പരിമിതമായ തോതിലാണ് ഹജ് തീര്‍ഥാടനം നടക്കു ന്നത്. ഹജ്ജ് തീര്‍ഥാടനത്തിനു മുന്‍പ് തീര്‍ഥാടകര്‍ 7 ദിവസം ഐസലേഷനില്‍ കഴിയണമെന്ന് ഹജ് ഉംറ മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായും തീര്‍ഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്തു മാണ് തീരുമാനം.

ഹജ് അനുമതിപത്രമില്ലാത്തവര്‍ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും മുന്നറിയിപ്പുണ്ട്. തീര്‍ഥാടന ത്തിനു ശേഷം 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നു.സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമടക്കം 10,000 പേര്‍ക്കാണ് ഇത്തവണ ഹജ് നിര്‍വഹിക്കാന്‍ അവസരമുള്ളത്.