ഗൾഫ് മലയാളി ഫെഡറേഷൻ അബഹ കോവിഡ്കാലത്ത് സന്നദ്ധ പ്രവർത്തകരെ ആദരിച്ചു,

18

ഗൾഫ് മലയാളി ഫെഡറേഷൻ അബഹാ സെന്റർ കമ്മറ്റി നാഷണൽ കമ്മിറ്റി രക്ഷാധികാരി ഇബ്രാഹിം പട്ടാമ്പിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗൾഫ് കോഡിനേറ്റർ റാഫി പാങ്ങോട് കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനം നടത്തിയ മഹത് വെക്തിത്വങ്ങൾക്കും ഹോസ്പിറ്റലുകളിൽ രാപകലില്ലാതെ സേവനമനുഷ്ഠിച്ച ഡോക്ടർമാർക്കും മാലാഖമാർക്കും ഗൾഫ് മലയാളി ഫെഡറേഷൻ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.

സന്നദ്ധ പ്രവർത്തകരായ മുഹമ്മദ് കുട്ടി മാതാപ്പുഴ,ഇബ്രാഹിം പട്ടാമ്പി,ബഷീർ മുന്നിയൂർ,മൊയ്‌ദീൻ കട്ടുപ്പാറ,നജീബ് തുവ്വൂർ,ഹനീഫ മഞ്ചേശ്വർ,ഡോ.ബിനു കുമാർ,ഡോ.തമൂർഖാൻ,നഴ്‌സുമാർക്കുള്ള പുരസ്‌കാരം ബിനു ജോർജ് ,ബിജി ജോർജ് ,ടിൻസി ജീവൻ എന്നിവർക്ക് മദർ തെരേസ ശ്രേഷ്ഠ പുരസ്കാരം നൽകിയും ആദരിക്കുകയുണ്ടായി.

ചടങ്ങിൽ ഗൾഫ് മലയാളി ഫെഡറേഷൻ പ്രസിഡണ്ട് അബ്ദുൽ അസീസ് പവിത്രം മെംബർഷിപ്പ് വിതരണം മുഹമ്മദ് കുട്ടി മാതാപുഴക്ക് നൽകി കൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചു സംസാരിച്ചു .

NO COMMENTS