കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ നന്മനിറഞ്ഞ പ്രവർത്തനം കാഴ്ച വച്ച നഴ്‌സുമാർക്ക് ഗൾഫ് മലയാളി ഫെഡറേഷൻ മദർതെരേസ ശ്രേഷ്ഠപുരസ്കാരം നൽകി ആദരിച്ചു

346

റിയാദ് : കോവിഡ് കാലത്ത് നന്മനിറഞ്ഞ പ്രവർത്തനം കാഴ്ച വച്ച സൗദിയിലെ ഹഫർ അൽ ബാറ്റിൻ മിനിസ്ട്രി ഹോസ്പിറ്റലിൽ ജീത്ഡിജോ.നിജിഅരുൺ എന്നീ നഴ്സുമാർക്കാണ് മദർതെരേസ ശ്രേഷ്ഠപുരസ്കാര ത്തിനർഹരായത് – ഗൾഫ് മലയാളി ഫെഡറേഷൻ കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ റാഫി പാങ്ങോട് ആണ് ഹോസ്പിറ്റലിൽ എത്തിയാണ് ആദരിച്ചത് . നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, നാഷണൽ കമ്മിറ്റി മെമ്പർമാരായ സാബു, ബിബിൻ, വിഷ്ണു, സക്കീർ തുടങ്ങിയവർ സാന്നിധ്യം അറിയിച്ചു,

കോവിഡ് മഹാമാരിയെ തുടർന്ന് ആശുപത്രികളിൽ എത്തുന്നവർക്കും നമുക്ക് സാന്ത്വനം നൽകുന്നതിനും ചികിത്സ കിട്ടുന്നതിനും മലയാളി മാലാഖമാർ എല്ലാ ഹോസ്പിറ്റലുകളിലും മഹാമാരിയെ ഭയപ്പെടാതെ നമുക്ക് ചികിത്സതരുവാനും നമ്മുടെ കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾ കൊടുക്കുവാനും മാലാഖമാർ നമ്മോടൊപ്പം ഉണ്ടായിരുന്നുവെന്ന് റാഫി പറയുന്നു

കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ മാലാഖമാർക്ക് തുല്യരായ നഴ്സുമാരുടെ നന്മനിറഞ്ഞ പ്രവർത്തനത്തെ മാനിച്ചാണ് മദർ തെരേസ ശ്രേഷ്ഠപുരസ്കാരം കൊടുത്തു ആദരിക്കുവാൻ തീരുമാനിച്ചത് ,

NO COMMENTS