പ്രളയബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളികൾക്ക് ധനസഹായം

6

പ്രളയബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളികൾക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും തൊഴിൽ സ്ഥലം/ സ്ഥാപനം മെച്ചപ്പെടുത്തുന്നതിനും പരമാവധി 25,000 രൂപവരെ ധനസഹായം അനുവദിക്കും. എ.എ.വൈ റേഷൻ കാർഡ് ഉടമകളായ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക് അപേക്ഷിക്കാം.

വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോമും www.bcdd.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ ജനുവരി 31 വരെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ നൽകണം. ഫോൺ: എറണാകുളം മേഖലാ ഓഫീസ്: 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്: 0495 2377786.