രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 81 പേർ മരണപ്പെട്ടു

267

ധാക്ക: ബംഗ്ലാദേശ് ധാക്കയിലെ ചൗക്ക്ബസാറില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 81 പേര് മരണപ്പെട്ടു . ഗുരുതരമായി പരിക്കേറ്റ 50 ലേറെപ്പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുണ്ട്. ബുധനാഴ്ച രാത്രിയാണ് രാസവസ്തു സംഭരണശാലയുടെ അഞ്ചുനിലക്കെട്ടിടത്തിന്റെ ആദ്യനിലയില്‍ തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന് മറ്റ് നിലകളിലേയ്ക്കും തീ ആളി പടരുകയായിരുന്നു.

വിവാഹ വിരുന്നു നടക്കുകയായിരുന്ന ഹാളിന് തീ പിടിച്ചതായിരുന്നു അപകടത്തിന് കാരണം .
14 മണിക്കൂര്‍ പരിശ്രമിച്ചാണ് അഗ്‌നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ സാധിച്ചത്. ഒട്ടേറെ ഇടുങ്ങിയ തെരുവുകളുള്ള മേഖലയിലേക്ക് ര്ക്ഷാപ്രവര്‍ത്തകര്‍ക്കെത്താനും ബുദ്ധിമുട്ടുണ്ടായി. തീപിടിച്ച ഒരു കെട്ടിടത്തിന്റെ പ്രധാന കവാടം പൂട്ടിയിരുന്നതിനാല്‍ ആളുകള്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മുകള്‍നിലയില്‍ നിന്നു ചാടിയും ചിലര്‍ക്കു പരുക്കേറ്റു.അതേസമയം അദ്യം തീപിടിച്ച കെട്ടിടം കാലപ്പഴക്കം ചെന്ന് ജീര്‍ണ്ണിച്ച അവസ്ഥയിലാരുന്നെന്നും സൂചന ഉണ്ട്. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് സൂചന.

NO COMMENTS