തിരുവനന്തപുരത്ത് സിപിഐഎം ഓഫിസിന് നേരെ ആക്രമണം ; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

275

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐഎം ഓഫിസിന് നേരെ ആക്രമണം.
കരിയ്ക്കകത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ നടത്തിയ ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. മനു, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

NO COMMENTS