തലസ്ഥാനത്ത് കണ്ടക്ടറുടെ വീട് കയറി ആക്രമണം ; കൈയും കാലും തല്ലിയൊടിച്ച്‌ ജനനേന്ദ്രിയം മുറിച്ചു

250

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍ സജി കുമാറിനെ വീടുകയറി ക്രൂരമായി ആക്രമിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയാണ് സജികുമാര്‍. കൈയും കാലും തല്ലിയൊടിച്ചശേഷം അക്രമികള്‍ സജിയുടെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ആറംഗസംഘം കണ്ടക്ടറിന്റെ വീട് കയറി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സജി കുമാര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

NO COMMENTS