ശബരിമല സ്ത്രീ പ്രവേശനം ; വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

226

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ ഡല്‍ഹിക്ക് പോകും. നാളത്തെ യോഗത്തിനുശേഷം ദേവസ്വം കമ്മീഷണര്‍ നേരിട്ട് പോകും. ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS