വീ​ട്ടി​ലു​ണ്ടാ​ക്കി​യ ബി​യ​ർ കു​ടി​ച്ച് ദ​മ്പ​തി​ക​ള്‍ മ​രി​ച്ചു.

108

നോ​ര്‍​ത്തേ​ണ്‍ കേ​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാണ് സംഭവം. വീ​ട്ടി​ലു​ണ്ടാ​ക്കി​യ ബി​യ​ർ കു​ടി​ച്ച് 42 വ​യ​സു​കാ​രി​യും 54വ​യ​സു​കാ​ര​നു​മാ​ണ് മ​രി​ച്ച​ത്.
ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് നിന്ന് ക​ണ്ടെ​ത്തി​യ ര​ണ്ടു കു​പ്പി ബി​യ​ർ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

നോ​ർ​ത്തേ​ൺ കോ​പ്പി​ലെ പോ​ർ​ട്ട നോ​ല്ലോ​ത്തി​ൽ സം​ഭ​വം. സ്ത്രീ​യാ​ണ് ആ​ദ്യം മ​രി​ച്ച​ത്. സ്ഥ​ല​ത്ത് പോ​ലീ​സെ​ത്തു​മ്പോ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ഭ​ർ​ത്താ​വ്. ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. വീ​ടു​ക​ളി​ല്‍ മ​ദ്യ​മു​ണ്ടാ​ക്കാ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ള്‍ പോ​ലീ​സ് ത​ക​ര്‍​ത്തി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ മ​ദ്യ​ത്തി​ന്‍റെ​യും സി​ഗ​ര​റ്റി​ന്‍റെ​യും വി​ല്‍​പ​ന വി​ല്പ​ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ​ർ​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു.

NO COMMENTS