ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീസില്‍ പരാതിനല്‍കി.
വ്യാഴാഴ്ച കന്റോണ്‍മെന്റ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതിനല്‍കിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടയില്‍ തന്നെ ഒരു സംഘം ആളുകള്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖനടന്റെ നേതൃത്വത്തിലുള്ള ഫാന്‍സുകാരാണ് ഇതിന് പിന്നിലെന്നുമാണ് വാര്‍ത്തകള്‍.ഇവ വ്യാജമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താരം പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന ചെങ്കല്‍ചൂള സ്വദേശിയായ ശരത് എന്ന യുവാവിനെ പൊലീസ് വ്യാഴാഴ്ച ചോദ്യംചെയ്തു. സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും വാര്‍ത്ത നല്‍കിയത് താനല്ലെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മഞ്ജുവാര്യര്‍ പരാതി നല്‍കി