അള്‍ജിയേഴ്സ് : അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 257 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ അള്‍ജിയേഴ്സിന് സമീപത്തെ ബൗഫാറിക് സൈനിക വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബൗഫാറിക് സൈനിക വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന സൈനിക വിമാനമാണ് തകര്‍ന്നുവീണത്. ഒലീവ് മരങ്ങള്‍ക്കിടയിലേക്ക് പതിച്ച വിമാനം പൂര്‍ണ്ണമായും കത്തിച്ചാമ്ബലായതായാണ് വിവരം. അപകടത്തില്‍ മരിച്ചവരില്‍ പത്തു പേര്‍ വിമാനത്തിലെ ക്രൂ അംഗങ്ങളാണ്. അതേസമയം, അപകടത്തില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെട്ടതായി ഇതുവരെ വിവരമില്ല. ഉഗ്ര സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.