കോവിഡ്​ വ്യാപനം രൂക്ഷം – ബംഗളൂരിൽ നിരോധനാജ്ഞ

68

ബംഗളൂരു: കോവിഡ്​ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ബംഗളൂരു നഗരത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അപ്പാര്‍ട്ട്​മെന്‍റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്​സുകളിലും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്​.

ആളുകള്‍ ഒരുമിച്ച്‌​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു.പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍, മറ്റ്​ പരിപാടികള്‍ എന്നിവക്ക്​ നിയന്ത്രണമുണ്ടെന്ന്​ ബംഗളൂരു പൊലീസ്​ കമീഷണര്‍ കമല്‍ പന്ത്​ പറഞ്ഞു. കഴിഞ്ഞ ദിവസം 6000 പേര്‍ക്കാണ്​ കര്‍ണാടകയില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​.

NO COMMENTS