തൊടുപുഴ: ഇടുക്കി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടം. അറക്കുളം പഞ്ചായത്തില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. പ്രദേശത്തെ റോഡുകള്‍ തകര്‍ന്നു. ചേറാടി, എടാട്ട്, പതിപ്പള്ളി പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു താഴ്വാരം കോളനിയില്‍ വെള്ളം കയറുകയും ഇവിടുത്തെ കോഴിഫാമിലെ 500 കോഴികള്‍ ചാകുകയും ചെയ്തു.