ചെന്നൈയിന്‍ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

203

കൊച്ചി • ചെന്നൈയിന്‍ എഫ്സിക്കെതിരായ ഹോം മാച്ചില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ ജയം. 85, 89 മിനിറ്റുകളിലായിരുന്നു വിനീതിന്‍റെ ഇരട്ട ഗോളുകള്‍. ആദ്യ പകുതിയില്‍ ഒരു ഗോളിനു പുറകിലായ കേരളം രണ്ടാം പകുതിയാണ് മൂന്നു ഗോളുകള്‍ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. 67-ാ മിനിറ്റില്‍ ഐവറി കോസ്റ്റ് താരം ദിദിയര്‍ കാഡിയോയാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍ നേടിയത്. ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചു കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കാണുന്നത്.