ന്യൂഡല്‍ഹി : റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഉത്തരവു പ്രകാരമാണിത്. മുദ്രവെച്ച കവറില്‍ നല്‍കിയ രേഖയില്‍ വിമാനങ്ങളുടെ വില വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ് റഫേല്‍ യുദ്ധ വിമാനങ്ങളുടെ വില, ഉപയോഗിച്ച സാങ്കേതിക വിദ്യ, ഇടപാടില്‍ റിലയന്‍സ് കമ്പനിയുടെ പങ്ക് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ പത്തു ദിവസത്തിനകം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് പരമോന്നത കോടതി നിര്‍ദേശിച്ചിരുന്നത്. 14നാണ് ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുക.
ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒന്നും ഒളിക്കാനില്ലെന്നും എന്നാല്‍, സുപ്രീം കോടതി ജഡ്ജിമാര്‍ക്കു മുമ്പില്‍ മാത്രമെ വിലയും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തുകയുള്ളൂവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.