തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറി വില്‍പ്പനയ്ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വില്‍ക്കില്ലെന്ന് വ്യക്തമാക്കി മിസോറാം സര്‍ക്കാര്‍ കേരളത്തിന് കത്ത് നല്‍കി. മിസോറാം ധനകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കാണ് കത്തയച്ചത്. സംസ്ഥാന സര്‍ക്കാര്‍ മിസോറാം ലോട്ടറി നിരോധിച്ചതിനെതിരായ കേസ് ഹൈക്കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് മിസോറാം സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍.