മലപ്പുറം കളക്ടറേറ്റ് സ്ഫോടനം; മൂന്നു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

182

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കരീം, അബ്ബാസലി, അയ്യൂബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവര്‍ക്ക് കൊല്ലം കളക്ടറേറ്റ് സ്ഫോടവുമായും ബന്ധമുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ബേസ് മൂവ്മെന്റ് എന്ന സംഘടയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. നേരത്തെ മൈസൂര്‍, നെല്ലൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ സ്ഫോടനവുമായും ഇവര്‍ക്ക് പങ്കുള്ളതായി സംഘം വ്യക്തമാക്കി. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

NO COMMENTS

LEAVE A REPLY