നാളെ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കെ.എസ്.ആര്‍.ടി.സി

298

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കെ.എസ്.ആര്‍.ടി.സി. നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കെ.എസ്.ആര്‍.ടിസിയുടെ ഇന്ധനനികുതി കുറയ്ക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്.

NO COMMENTS