ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍

243

ലക്നോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ കീഴടക്കിയത്. ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് രണ്ടു ഗോളുകള്‍ വീതമടിച്ച്‌ ഇരുടീമുകളും സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടു വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ ഇന്ത്യ നാലുവട്ടം ലക്ഷ്യം കണ്ടപ്പോള്‍ ഓസീസിന്റെ മറുപടി രണ്ടു ഗോളില്‍ ഒതുങ്ങി. സ്പെനിയിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്.

NO COMMENTS

LEAVE A REPLY