ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

204

എറണാകുളം: പെരുമ്ബാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം 90 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1500 പേജുകള്‍ ആണ് കുറ്റപത്രത്തിലുള്ളത്. കേസിലെ ഏകപ്രതി അമീറുള്‍ ഇസ്ലാമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അമീറുള്‍ ലൈംഗിക വൈകൃതമുള്ളയാളെന്ന് കുറ്റപത്രം പറയുന്നു എന്നാണ് സൂചന. കുറ്റപത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

NO COMMENTS

LEAVE A REPLY