താനൂരിലെ സി.പി.എം മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ നൂറിലേറെ പേര്‍ പൊലീസ് കസ്റ്റഡിയില്‍

211

മലപ്പുറം: മലപ്പുറം താനൂരിലെ സി.പി.എം മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ നൂറിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരേയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 32 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 സിപിഎം പ്രവര്‍ത്തകരും 19 ലീഗ് പ്രവര്‍ത്തകരും റിമാന്‍ഡിലാണ്. പ്രശ്‌നങ്ങള്‍ക്കിടെ വീടുകളും വാഹനങ്ങളും ആക്രമിച്ചത് പൊലീസാണന്ന ആക്ഷേപമാണ് നാട്ടുകാര്‍ക്ക്. നാട്ടുകാരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ പൊലീസാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് തീരദേശത്തെ പല കുടുംബങ്ങളും വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY