ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡോക്ടറായ യുവതി ജീവനൊടുക്കി

156

ദില്ലി: ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡോക്ടറായ യുവതി ജീവനൊടുക്കി. അനസ്‌തേഷ്യ വകുപ്പില്‍ ജോലി നോക്കിയിരുന്ന റിതു ഭന്‍ഗോട്ടിയാണ് ജീവനൊടുക്കിയത്. കുര്‍മഞ്ചലിലെ അപ്പാര്‍ട്ട്‌മെന്റില്‍ വിഷം കുത്തിവച്ച് ജീവനൊടുക്കിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്
സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് മരണമെന്നു സംശയിക്കുന്നു. റിതുവിന്റെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കി.റിതുവിന്റെ ഭര്‍ത്താവായ ബ്രജേഷിനെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. പൈലറ്റായി ജോലി നോക്കുകയാണ് ബ്രജേഷ്. മൂന്നു വര്‍ഷം മുമ്പായിരുന്നു ബ്രജേഷിന്റെയും റിതുവിന്റെയും വിവാഹം. ഇവര്‍ക്കു രണ്ടു വയസുള്ള കുട്ടിയുണ്ട്.

NO COMMENTS

LEAVE A REPLY