അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്‍ രാജിവച്ചു

294

വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ലിന്‍ രാജിവച്ചു. റഷ്യയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഫ്ലിന്റെ രാജി. ഫ്ലിന്റിന് പകരം ലഫ്. ജനറല്‍ കെയ്ത്ത് കെല്ലോഗിനെ ആക്ടിംഗ് സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. അമേരിക്കയില്‍ സര്‍ക്കാര്‍ മാറിയ സമയത്ത് യു.എസിലെ റഷ്യന്‍ അംബാസഡറുമായി നിരവധി തവണ ഫോണില്‍ ചര്‍ച്ച നടത്തിയെന്നും ഇതു സംബന്ധിച്ച്‌ അപൂര്‍ണമായ വിവരങ്ങളാണ് വൈസ് പ്രസിഡന്റിന് നല്‍കിയതെന്നും ഫ്ലിന്റ് രാജിക്കത്തില്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ആയിരുന്നു രാജി പ്രഖ്യാപനം. അതേസമയം, ഉപരോധ വിഷയം ഫ്ലിന്റ്, റഷ്യന്‍ അംബാസഡറുമായി ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു മൈക്ക് പെന്‍സ് നേരത്തെ പറഞ്ഞിരുന്നത്.

NO COMMENTS

LEAVE A REPLY