ഇന്‍ഫോ പാര്‍ക്കിലെ റെസ്റ്റോറന്റില്‍ ഉഴുന്നു വടയില്‍ തേരട്ട

289

കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ റെസ്റ്റോറന്റില്‍ നിന്നു വാങ്ങിയ ഉഴുന്ന് വടയില്‍ തേരട്ടയെ കണ്ടെത്തി. പ്രതിഷേധിച്ചെങ്കിലും ഹോട്ടലില്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
തപസ്യ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹ കാറ്ററേഴ്‌സ് വക ഹോട്ടലിലാണ് സംഭവം. കഴി‍ഞ്ഞ ദിവസം വൈകുന്നേരം ചായ കുടിക്കാനെത്തിയവര്‍ക്കാണ് മോശം ഭക്ഷണം കിട്ടിയത്. ചായക്കൊപ്പം കടിയായി വാങ്ങിയത് ഉഴുന്ന് വട. കഴിച്ചു തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ അരുചി തോന്നി. വട പ്ലേറ്റിലിട്ടപ്പോഴാണ് ഒരു ഫുള്‍ തേരട്ട. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ചായകുടിക്കാനെത്തിയവരെല്ലാം കൂടി. പ്രതിഷേധമായി. ഹോട്ടല്‍ നടത്തിപ്പുകാരെ പരാതി അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്‍ഫോ പാര്‍ക്കിലെ പല ഹോട്ടലുകളും വൃത്തിയായി ഭക്ഷണം നല്‍കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. കഴിഞ്ഞിടെ മറ്റൊരു ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നു പാറ്റയെയും കണ്ടെത്തിയിരുന്നു. അന്നും ജീവനക്കാര്‍ പ്ലേക്കാര്‍ഡുകളുമായി രംഗത്തിറങ്ങിയതാണ്. പതിവുപോലെ ഭക്ഷ്യസുരക്ഷാ വിഭാഗം പേരിന് ഒരു അന്വേഷണം നടത്തി മടങ്ങുകയായിരുന്നുവെന്നും ടെക്കികള്‍ പറയുന്നു. രാവും പകലും നോക്കാതെ പണിയെടുക്കുന്ന ടെക്കികളുടെ കേന്ദ്രമായ ഇന്‍ഫോപാര്‍ക്കില്‍ ഭക്ണത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം.

NO COMMENTS

LEAVE A REPLY