അബുദാബി:ഇരു വൃക്കളുടെയും പ്രവർത്തനം നിലച്ചു എറണാകുളത്തെ ആശുപത്രിൽ ചികിത്സ യിൽ കഴിയുന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 14 കാരൻ, കാൻസർ രോഗ ചികിത്സയിൽ കഴി യുന്ന കുമ്പള പഞ്ചായത്തിലെ പേരാൽ സ്വദേശി നി, പുത്തിഗെ പഞ്ചായത്തിലെ പാടലടുക്ക സ്വദേശിയായ കുടുംബനാഥൻ എന്നിവർക്ക് സഹായം നൽകി കൊണ്ട് അബുദാബി മഞ്ചേ ശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന ശിഫാഹു രഹ് മ കാരുണ്യ ഹസ്തം 2020 രണ്ടാം വർഷ പദ്ധതിക്ക് തുടക്കമായി.
പ്രതിമാസ ചികിത്സാ പദ്ധതിയുടെ ഭാഗമായി ജനുവരി മാസത്തിലെ സഹായം മൂന്നു പേർക്ക് അനുവദിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ കെ എo സി സി ജില്ലാ പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹ്‌മാൻ രണ്ടാം വർഷത്തെ ആദ്യ സഹായ ധനം കൈ മാറി . മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രവർത്തക സമിതി യോഗം പദ്ധതി പ്രവർത്തനം വിലയിരുത്തി. രോഗ ബാധിതരുടെ അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും കൂടുതൽ ധന സമാഹരണം നടത്താനും തീരുമാനിച്ചു. എല്ലാ മാസവും അവസാന വെള്ളിയാഴ്ച ശിഫാഹു രഹ് മ സബ് കമ്മിറ്റി യോഗം ചേർന്ന് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് സഹായ ധനം നൽകും. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയിൽ മേൽ
ക്യാൻസർ , കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു രഹ് മ പദ്ധതിയിൽ പ്രതിമാസം സാമ്പത്തിക സഹായം നൽകി വരുന്നത്. ചടങ്ങിൽ മണ്ഡലം സെക്രട്ടറി ഇസ്മായിൽ മുഗ്‌ളി സ്വാഗതം പറഞ്ഞു. അബ്ദുൽ റഹ്‌മാൻ കമ്പള ബായാർ നന്ദി പറഞ്ഞു.
ജില്ലാ സെക്രട്ടറി ഹനീഫ് പടിഞ്ഞാറ് മൂല, ഇസ്മായിൽ ഉദിനൂർ മുജീബ് മൊഗ്രാൽ, സത്താർ കുന്നുംകൈ എന്നിവർ പ്രസംഗിച്ചു.
ഷെരീഫ് ഉറുമി , ഉമ്പു ഹാജി പെർള, കലന്തർ ഷാ ബന്തിയോട്, ഹമീദ് മാസിമാർ, റസാഖ് നൽക്ക, അഷ്റഫ് ബസ്ര, സുനൈഫ് പേരാൽ,
തുടങ്ങിയവർ സംബന്ധിച്ചു . ഒഴിവ് വന്ന പ്രവർത്തക സമിതി സ്ഥാനത്തേക്ക് അബൂബക്കർ സിദ്ദീഖ് ആരിക്കാടി, ഒ. കെ. ഇബ്രാഹിം അട്‌ക്ക, ലത്തീഫ് ആച്ചകര മീഞ്ച എന്നിവരെ തെരഞ്ഞെടുത്തു.അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന “ശിഫാഹു രഹ് മ 2020” രണ്ടാവർഷ പദ്ധതിയുടെ ആദ്യ സഹായ ധനം ജില്ലാ കേ എo സി സി പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റ ഹ് മാൻ മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാലിന് കൈമാറുന്നു.