കൊച്ചി : നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യ പ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്ത് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം നല്‍കിയത്. ജാമ്യം നേടി പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഉതുപ്പ് വര്‍ഗീസ് 50 ലക്ഷം രൂപ കോടതിയില്‍ കെട്ടി വയ്ക്കണമെന്ന പ്രത്യേക വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളം വിട്ടു പോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത വകയില്‍ 300 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ മാര്‍ച്ച് 29 നാണ് ഉതുപ്പ് വര്‍ഗീസ് നെടുന്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്.