യെരുശലേം: ജറുസലേം വിഷയത്തില്‍ പശ്ചിമേഷ്യ പുകയുന്നു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് തുര്‍ക്കി. കിഴക്കന്‍ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് പ്രതിഷേധത്തിന്റെ പുതിയ ഘട്ടത്തിന് തുര്‍ക്കി തുടക്കമിട്ടു. ലോകമെമ്ബാടുമുള്ള മുസ്ലിം രാജ്യങ്ങളോട് തങ്ങളുടെ മാതൃക പിന്തുടരാനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്‍ ആവശ്യപ്പെട്ടു.
കിഴക്കന്‍ ജറുസലേമില്‍ സ്ഥാനപതി കാര്യാലയം തുറക്കാനുദ്ദേശിക്കുന്നതായും എര്‍ഡോഗന്‍ പറഞ്ഞിട്ടുണ്ട്.