വിഴിഞ്ഞം തുറമുഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ല ; വി എസ്സിനെ തള്ളി മു​ഖ്യ​മ​ന്ത്രി

288

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന വിഎസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ആരോപണങ്ങള്‍ ഉയര്‍ന്നതുകൊണ്ട് മാത്രം പദ്ധതി ഉപേക്ഷിക്കില്ലെന്നും അങ്ങനെ ആരും കരുതേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെങ്കില്‍ പഴുതുകളടച്ച്‌ മുന്നോട്ടു പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ നിര്‍മ്മാണ പണികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ജൂഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം അന്വേഷണം പൂര്‍ത്തിയായതിന് ശേഷം പണി തുടങ്ങിയാല്‍ മതിയെന്നുമാണ് വിഎസ് കത്തില്‍ ആവശ്യപ്പെട്ടത്. സിഐജി കണ്ടെത്തിയ കാര്യങ്ങള്‍ വീണ്ടും ജുഡീഷ്യല്‍ അന്വേഷണം നടത്തി കണ്ടത്തേണ്ടതില്ലെന്നും വിഎസ് പറഞ്ഞു. ഒരു ഭാഗത്ത് അന്വേഷണവും മറുഭാഗത്ത് സര്‍ക്കാര്‍ പദ്ധതിയുമായി പോകേണ്ടതില്ലെന്നും വിഎസ് കത്തില്‍ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ ബര്‍ത്ത് ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിഎസിന്റെ കത്ത് പുറത്ത് വിട്ടത്.

NO COMMENTS