കശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു

200

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. ബാംനോ കെല്ലര്‍ മേഖലയിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ തേടി സൈന്യം തിരച്ചില്‍ നടത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. മറ്റ് രണ്ട് ഭീകരരെ വധിക്കാന്‍ ശ്രമം തുടരുകയാണ്.