പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

214

ഇസ്ലാമബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അഴിമതിക്കേസില്‍ പാക് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. പാക് അക്കൗണ്ടബിലിറ്റി കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഷരീഫിന്റെ മകള്‍ മറിയം ഷരീഫിനു 7 വര്‍ഷവും, മരുമകന്‍ സഫ്ദാറിനു ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. അതോടൊപ്പം തന്നെ ഷരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ ഷരീഫിനും കുടുംബത്തിനുമെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയ നവാസ് ഷരീഫിനെ ജൂലൈ 28ന് പാക്ക് സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജി വെച്ചു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.

NO COMMENTS