ജോസഫ്​ വിഭാഗം നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു – മത്സരം 10 മണ്ഡലങ്ങളിൽ

27

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്​ (ജോസഫ്​) വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃക്കരിപ്പൂരില്‍ കെ.എം മാണിയുടെ മരുമകന്‍ എം.പി ജോസഫാണ്​ സ്ഥാനാര്‍ഥി. പ്രതീക്ഷിച്ചത്​ പോലെ തൊടുപുഴയില്‍ പി.ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ്​ ജോസഫും മത്സരിക്കും. 10 മണ്ഡലങ്ങളിലാണ്​ ജോസഫ്​ വിഭാഗം മത്സരിക്കുന്നത്​.

കേരള കോണ്‍ഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാര്‍ഥികള്‍

തൊടുപുഴ- പി.ജെ ജോസഫ്​
കടുത്തുരുത്തി -മോന്‍സ്​ ജോസഫ്​
ചങ്ങനാശേഷി-വി.ജെ ലാലി
ഏറ്റുമാനുര്‍-പ്രിന്‍സ്​ ലൂക്കോസ്​
തൃക്കരിപ്പൂര്‍-എം.പി ജോസഫ്​
ഇരിങ്ങാലക്കുട-തോമസ്​ ഉണ്ണിയാടന്‍
തിരുവല്ല-കുഞ്ഞുകോശി പോള്‍
ഇടുക്കി-​ഫ്രാന്‍സിസ്​ ജോര്‍ജ്​
കുട്ടനാട്​-ജേക്കബ്​ എബ്രഹാം
കോതമംഗലം: ഷിബു പെരിയപുറം

NO COMMENTS