നാഭ ജയില്‍ ആക്രമിച്ച്‌ തടവുകാരെ മോചിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

182

ലക്നൗ: പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച്‌ തടവുകാരെ മോചിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പര്‍വീന്ദര്‍ എന്നയാളെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ കാറില്‍ നിന്നും വന്‍ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് പറഞ്ഞു. വാഹനപരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ജയില്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തില്‍ പോകവേയാണ് പര്‍വീന്ദര്‍ പിടിയിലായത്. ഇന്‍റലിജന്‍സില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഉത്തര്‍പ്രദേശ് ഡിജിപി ജവീദ് അഹ്മദ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യുപിയിലും അതീവജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY