കാസര്‍ഗോഡ്: ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാപിച്ചു. ഹര്‍ത്താലിന്‍റെ മറവില്‍ ജില്ലയില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസുകള്‍ക്ക് നേരെയും സഹകരണ ബാങ്കുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നഗരത്തിലെ സി.പി.എം ഓഫീസുകള്‍ക്ക് നേരെ കല്ലെറിഞ്ഞ ബി.ജെ.പി പ്രവര്‍ത്തകര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു. പുലിക്കുന്നിലെ കാസര്‍ഗോഡ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ കെട്ടിടത്തിന് നേരെയും ആക്രമണമുണ്ടായി. കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറിയ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തിയതിനാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ല.