ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

146

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 149 പോയിന്റ് താഴ്ന്ന് 35325ലും നിഫ്റ്റി 34 പോയിന്റ് നഷ്ടത്തില്‍ 10622ലുമാണ് വ്യാപാരം നടക്കുന്നത്.

ഡോ.റെഡ്ഡീസ് ലാബ്, എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, റിലയന്‍സ്, ബജാജ് ഓട്ടോ, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS