മാനവീയം വീഥിയിൽ ക്രിയേറ്റിവ് ഫെസ്‌റ്റ്

3

തിരുവനന്തപുരം : ക്രിയേറ്റിവ് ഫെസ്‌റ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി തിരുവനന്തപുരം മാനവീയം വീഥിയിൽ ഏപ്രിൽ 30 ന് രാവിലെ 10 മണിക്ക് ഉദഘാടനം ചെയ്യുമെന്ന് ഡോ .ബി നജീബ് (ജില്ലാ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സമഗ്രശിക്ഷ കേരളം തിരുവനന്തപുരം ) വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നൈപുണ്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്നോളജിയുടെ (CUSAT) സഹകരണത്തോടെ സംസ്ഥാനത്ത് ആരംഭിച്ച ക്രിയേറ്റീവ് കോർണറുകളുടെ പ്രവർത്തനം വൈവിധ്യമാർന്ന രീതിയിൽ നടന്നു വരികയാണെന്നും തിരുവനന്തപുരം ജില്ലയിൽ സ്ഥാപിക്കപ്പെട്ട 21 ക്രിയേറ്റീവ് കോർണറുകളിലെ കുട്ടികൾ അവരുടെ പഠന ത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മാനവീയം വീഥിയിൽ ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ സുപ്രധാനമായ ഒരു മാറ്റമാണ് തൊഴിൽ ഉദഗ്രഥിത വിദ്യാഭ്യാസം. പൊതുവിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി (5, 6, 1) ക്ലാസ്സുകളിലെ തൊഴിൽ ഉദ്ഗ്രഥിത പഠന പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുന്നതിനായാണ് സമഗ്ര ശിക്ഷാ കേരളം സ്‌റ്റാർസ് പദ്ധതിയിലെ ക്രീയേറ്റിവ് കോർണറുകളിലൂടെ ലക്ഷ്യമിടുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2022-23 അധ്യയന വർഷം മുതൽ സമഗ്ര ശിക്ഷാ കേരളത്തിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയ ക്രാഫ്റ്റ് ക്യാമ്പുകളുടെ വിജയമാണ് ക്രിയേറ്റീവ് കോർണറുകളിലേക്ക് നയിച്ചത്.

കുട്ടികളുടെ പഠനപ്രവർത്തനങ്ങളെ കൂടുതൽ രസകരവും ക്രിയാത്മകവും ആക്കുന്നതി നുള്ള പാനാന്തരീക്ഷം ഒരുക്കുകയാണ് ക്രിയേറ്റീവ് കോർണർ. കുട്ടികളിൽ ശരിയായ തൊഴിൽ സംസ്ക്‌കാരം രൂപപ്പെടുന്നതിനും തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേ
ണ്ടതല്ലെന്ന ബോധ്യമുണ്ടാക്കുന്നതിനും ഇൽ സഹായകമാകും. സമഗ ശിക്ഷാ കേരളയുടെ നേത്യത്വത്തിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പ്രസ്‌തുത പ്രോഗ്രാം നടപ്പിലാക്കുന്നത്.

2025 ജൂലായ് മാസത്തോടു കൂടി 600 ഓളം ക്രിയേറ്റീവ് കോർണറുകൾ ഈ രീതിയിൽ സ്‌ഥാപിക്കപ്പെടും. ഒരു പഞ്ചായത്തിൽ ഒരു സർക്കാർ സ്‌കൂളിൽ എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ സ്‌ഥാപിക്കപ്പെട്ട 21 സർക്കാർ അപ്പർ പ്രൈമറി സ്‌കൂളുകളിലെ കുട്ടികൾ അവരുടെ പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനമാണ് ക്രിയേറ്റീവ് ഫെസ്‌റ്റ് 25 എന്ന പേരിൽ മാനവീയം വീഥിയിൽ ക്രിയേറ്റീവ് ഫെസ്റ്റ് സംഘടി പ്പിക്കുന്നത്.

കുട്ടികൾ അവരുടെ വിഷയമേഖലകളായ ശാസ്ത്രം, ഗണിതം,സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലെ പാഠഭാഗങ്ങൾ പഠിക്കുന്നത് കൃഷി, പാചകം, പ്ലംബിംഗ്, കാർപെന്ററി, ഫാഷൻ ഡിസൈനിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് എന്നീ വിവിധ തൊഴിലുകളിലൂടെ യാണ്. ഇത് അവർക്ക് സന്തോഷകരമായ പഠന അനുഭവങ്ങൾ നൽകുകയും കൂടുതൽ ജീവിത നൈപുണികൾ ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നമ്മുടെ ക്രിയേറ്റീവ് കോർണറുകൾ ഒരു പുതിയ തൊഴിൽ വികസന സമീപനം കുട്ടികളിൽ വളർത്തുന്നതിന് സഹായിക്കുമെന്നും, സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തൊഴിൽ തന്നെ ആവാസവ്യവസ്‌ഥയെ അറിയുന്നതിനും നൈപുണ്യത്തിനനുസൃതമായ തൊഴിൽ സാധ്യതകളെ തിരഞ്ഞെടുക്കുന്നതിനും വിദ്യാർഥികളെ സംബദ്ധമായ ക്രിയേറ്റിവ് പ്രാപ്തരാക്കുന്നു.

തൊഴിൽ തൊഴിലധിഷ്‌ഠിത പ്രവർത്തങ്ങളിലൂടെ വിദ്യാർത്ഥികൾക്കിടയിൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണ പരിപോഷിപ്പിക്കാനും കുഞ്ഞുങ്ങളുടെ കഴിവുകൾ തിരിച്ചറിയാൻ കഴിയുന്ന രീതിയിലുമാണ് മാനവീയം വീഥിയിൽ സ്‌റ്റാളുകൾ തയ്യാറാക്കിയിട്ടുള്ളത്

സി രാധാകൃഷ്ണൻ (കൺസൾട്ടന്റ് ,സ്റ്റാർസ് ,എസ് എസ് കെ ), എം എം റിയാസ് (എസ് ഡി സി സോണൽ കോഡിനേറ്റർ എസ് എസ് കെ ) തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

NO COMMENTS

LEAVE A REPLY