എസ്‌എന്‍ഡിപി മീനച്ചില്‍ താലൂക്ക് മുന്‍ യൂണിയന്‍ സെക്രട്ടറി അറസ്റ്റില്‍

172

കോട്ടയം • എസ്‌എന്‍ഡിപിയ്ക്കായി 20 ഏക്കര്‍ സ്ഥലം പൂഞ്ഞാറില്‍ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്ബത്തിക അഴിമതി നടത്തിയതിന് എസ്‌എന്‍ഡിപി മീനച്ചില്‍ താലൂക്ക് മുന്‍ യൂണിയന്‍ സെക്രട്ടറി സന്തോഷ് കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടു കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലം ഇടനിലക്കാരന്‍ 47 ദിവസത്തിനു ശേഷം എസ്‌എന്‍ഡിപിയ്ക്ക് മൂന്ന് കോടിയ്ക്ക് നല്‍കി. ഇതില്‍ സന്തോഷ്കുമാര്‍ സാമ്ബത്തിക അഴിമതി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.സാമ്ബത്തിക തിരിമറി നടന്നുവെന്ന് ബോധ്യപ്പെട്ടതിനാല്‍ മീനച്ചില്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റററുടെ ഭരണത്തിലാണ് ഇപ്പോള്‍ താലൂക്ക് യൂണിയന്‍ ഭരണം.

NO COMMENTS

LEAVE A REPLY