പി.വി. അന്‍വറിനെ പരസ്യമായി എതിര്‍ത്ത സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

275

മലപ്പുറം • പി.വി. അന്‍വറിന്‍റെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങി പ്രതിഷേധിച്ച പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം നീക്കം. സിപിഎം സ്വതന്ത്രനായാണ് പി.വി.അന്‍വര്‍ നിലമ്പൂരില്‍ നിന്ന് ജനവിധി തേടി നിയമസഭയിലേക്കു വിജയിച്ചത്. ഇതിന്‍റെ ഭാഗമായി ഏടക്കര ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.ആര്‍. ജയചന്ദ്രനെ മാറ്റും. ജില്ലാ സെക്രട്ടേറിയറ്റംഗം എം.വി. ഷൗക്കത്തലിക്ക് ചുമതല നല്‍കുമെന്നാണ് സൂചന. ഏരിയ സെന്റര്‍ അംഗങ്ങളായ മൂന്നുപേരെ പരസ്യമായി ശാസിക്കാനും തീരുമാനമായി.

NO COMMENTS

LEAVE A REPLY