ശുചിത്വ സാഗരം സുന്ദര തീരം’ ; സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11 ന് ശംഖുമുഖത്ത്

13

സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ കടലിനേയും കടലോരത്തേയും പ്ലാസ്‌റ്റിക് മുക്തമാക്കാൻ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി നടപ്പിലാക്കുന്നുവെന്ന് ഫിഷറീസ് വിഭാഗം ജോയിന്റ് ഡയറക്ടർ ബീന വാർത്താ സമ്മേളനത്തിൽ പറഞ്ഞു

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ഏപ്രിൽ 11 ന് രാവിലെ 8 ന് ശംഖുമുഖത്ത് മത്സ്യ ബന്ധനം, സംസ്ക്കാരികം , യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകളുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുന്നതാണ്.

കടലിനേയും കടലോരത്തേയും പ്ലാസ്‌റ്റിക്‌ മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്‌ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാ ളികൾ. ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, വിവിധ ഏജൻസികൾ തുടങ്ങി സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളുടേയും സഹകരണത്തോടെ കടലും തീരവും പ്ലാസ്‌റ്റിക് മുക്തമാക്കുക എന്നതാണ് ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഒന്നാം ഘട്ടമായി ശാസ്ത്രീയ അടിത്തറയുള്ള നോട്ടീസുകൾ തയ്യാറാക്കി വീടുക ളിൽ വിതരണം ചെയ്തു‌ള്ള പ്രചരണം, കയ്യെഴുത്ത് പോസ്‌റ്ററുകൾ, ബാനറുകൾ എന്നിവ തയ്യാറാക്കൽ, നാടൻ കലാരൂപങ്ങൾ, കടലോര നടത്തം, സ്‌കൂൾ കോളേജ് കുട്ടികൾ ക്കായി ക്വിസ് മത്സരങ്ങൾ, ബോധ വൽക്കരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി ‘ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞം’ 2025 ഏപ്രിൽ 11 ന് തെക്ക് കൊല്ലങ്കോട് മുതൽ വടക്ക് മഞ്ചേശ്വരം വരെയുള്ള 590 കിലോമീറ്റർ തീരപ്രദേശത്ത് സംഘടിപ്പിക്കുകയാണ്.

NO COMMENTS

LEAVE A REPLY