കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്ന നടപടിക്കെതിരെ കള്ള് ഷാപ്പ് ലൈസന്‍സ് അസോസിയേഷന്‍

1672

സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്ന എക്സൈസ് വകുപ്പിന്‍റെ നടപടിക്കെതിരെ കള്ള് ഷാപ്പ് ലൈസന്‍സ് അസോസിയേഷന്‍. മദ്യത്തിന്‍റെ നിര്‍വചനത്തില്‍ കള്ള് വരില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നടപടികളില്‍ പ്രതിഷേധിച്ച് അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്തെ ആറായിരത്തോളം കള്ള് ഷാപ്പുകള്‍ അടച്ചിടും. സംസ്ഥാനത്തെ ആറായിരത്തോളം കള്ള് ഷാപ്പുകളില്‍ 1300 എണ്ണമാണ് എക്സൈസ് അടച്ചുപൂട്ടിയത്. പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്താലായിരുന്നു ഇത്. അതേസമയം ഇത് നിയമപരമായി ശരിയല്ലെന്നാണ് കള്ള്ഷാപ്പ് ലൈസന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
അടച്ചു പൂട്ടലിനെ തുടര്‍ന്ന് ജോലി നഷ്ടപെടുന്ന 25000 ത്തോളം തൊഴിലാളികളുണ്ട്.ഇവരെയും ഒപ്പം കൂട്ടി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഒപ്പം നിയമനടപടിയുമായി മുന്നോട്ട് പോകുവാനും കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY