പണം മാറ്റിവാങ്ങാന്‍ ബാങ്കില്‍ ക്യൂ നിന്ന് രാഹുല്‍ ഗാന്ധി

201

ന്യൂഡല്‍ഹി: പണം മാറ്റിവാങ്ങാന്‍ ബാങ്കില്‍ ക്യൂ നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഉച്ചയ്ക്ക് ശേഷം രാഹുല്‍ എത്തിയത്. 4000 രൂപ മാറിയെടുക്കാനാണ് താന്‍ ബാങ്കില്‍ എത്തിയതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് അറിയുകയാണ് ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ഇതേക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ കയര്‍ത്തു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാകാത്തതായി മാധ്യമങ്ങളും നരേന്ദ്ര മോദിയും മാത്രമാണുള്ളതെന്നും രാഹുല്‍ പറഞ്ഞു.